KeralaLatest News

വനിതാ തടവുകാര്‍ ജയില്‍ ചാടിയ സംഭവം: യുവതികള്‍ക്ക് സഹായം ലഭിച്ചുവെന്ന് സ്ഥിരീകരണം

ശില്‍പ്പയുടെ വീട്ടിലേക്കു പോകുകയായിരുന്നു ഇവര്‍. ഇതിനിടയിലാണ് പിടിയിലായത്. വീട്ടിലേക്ക് പോകുന്നതിനിടെ സഹോദരനെ ഫോണില്‍ വിളിച്ചതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്

തിരുവനന്തപുരം: അട്ടക്കുളങ്ങര ജയിലില്‍ നിന്ന് വനിതാ തടവുകാര്‍ ജയില്‍ ചാടിയ സംഭവത്തില്‍ സഹതടവുകാരില്‍ ഒരാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരണം. ജയില്‍ ചാടിയ തടവുകാര്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ മൊബൈല്‍ ഫോണില്‍ നിന്ന് ഫോണ്‍ ചെയ്തത് ഇവരെ പിടികൂടാന്‍ സഹായകമായി.

ഇന്നലെ രാത്രിയാണ് ജയിലില്‍ നിന്നും രക്ഷപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസ് പ്രതികളായ കല്ലറ കഞ്ഞിനട വെള്ളിയം സ്വദേശം തെക്കുകര പുത്തന്‍ വീട്ടില്‍ ശില്‍പമോള്‍, തച്ചോട് അച്യുതന്‍മുക്ക് സജിവിലാസത്തില്‍ സന്ധ്യയേയും ഷാഡോ പോലീസാണ് പിടികൂടിയത്.

ശില്‍പ്പയുടെ വീട്ടിലേക്കു പോകുകയായിരുന്നു ഇവര്‍. ഇതിനിടയിലാണ് പിടിയിലായത്. വീട്ടിലേക്ക് പോകുന്നതിനിടെ സഹോദരനെ ഫോണില്‍ വിളിച്ചതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഇതാണ് തടവു പുള്ളികളെ പിടികൂടാന്‍ പൊലീസിന് സഹായകമായത്. ജയിലില്‍ നിന്നും രക്ഷപ്പെട്ട യുവതികള്‍ മണക്കാട് നിന്നും ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജിലെ എസ്എടി ആശുപത്രിയിലെത്തിയിരുന്നു. പണം വാങ്ങി വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു കയറിപ്പോയ ഇരുവരും പിന്നീടു മടങ്ങിയെത്തിയില്ല. പണം നല്‍കാതെ യുവതികള്‍ മുങ്ങിയെന്ന് മനസിലായ ഓട്ടോ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button