കാലിഫോര്‍ണിയ: സ്രാവുകളുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യു.എസിലെ കാലിഫോര്‍ണിയ സ്വദേശിയും വിദ്യാര്‍ഥിയുമായ ജോര്‍ദാന്‍ ലിന്‍ഡ്സേ ആണ് കൊല്ലപ്പെട്ടത്. കരീബിയന്‍ രാജ്യമായ ബഹാമാസില്‍ അവധിയാഘോഷിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. മൂന്നു സ്രാവുകളാണ് ഇവരെ ആക്രമിച്ചത്.
ജൂണ്‍ 26 ബുധനാഴ്ച റോസ് ദ്വീപിന് സമീപം സ്നോര്‍ക്കലിങ് ചെയ്യുന്നതിനിടെയാണ് സ്രാവുകള്‍ ലിന്‍ഡ്സേയെ ആക്രമിച്ചത്. ഇരച്ചെത്തിയ മൂന്ന് സ്രാവുകള്‍ യുവതിയുടെ കൈകളിലും കാലുകളിലും വയറിലും കടിച്ചെന്നും ആക്രമണത്തില്‍ യുവതിയുടെ വലതുകൈ അറ്റുപോയെന്നുമാണ് റിപ്പോര്‍ട്ട്.
സ്രാവുകള്‍ വരുന്നത് കണ്ട് കുടുംബാംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും യുവതി ഇത് കേട്ടിരുന്നില്ല. തുടര്‍ന്ന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിന്‍ഡേസേയെ കരയ്ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്നും ബഹാമാസ് ടൂറിസം മന്ത്രാലയവും അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ യുവതിയുടെ മൃതദേഹം കാലിഫോര്‍ണിയയില്‍ എത്തിക്കാന്‍ പണമില്ലാത്തതിനാല്‍ കുടുംബാംഗങ്ങള്‍ ഗോഫണ്ട്മീ എന്ന പോജിലൂടെ ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിക്കുന്നുണ്ട്. ഇതിലൂടെ 23000 ഡോളര്‍ ലഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments