സിഡ്നി: വിനോദസഞ്ചാരികൾക്കിടയിൽ പ്രശസ്തമായ ആസ്േട്രലിയയിലെ വടക്കുകിഴക്കൻ ബീച്ചിൽ തിമിംഗലത്തിെൻറ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കേബ്ൾ ബീച്ചിൽ രാവിലെയാണ് സംഭവമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
തിമിംഗലം ആക്രമിച്ച വ്യക്തിയെ വെള്ളത്തിൽനിന്ന് കരക്കെത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പൊലീസ് പറഞ്ഞു. വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ആസ്ട്രേലിയയിൽ ഈ വർഷം എട്ടാമത്തെയാളാണ് തിമിംഗലത്തിെൻറ ആക്രമണത്തിൽ മരിക്കുന്നത്.
കേബ്ൾ ബീച്ചിൽ അപൂർവമായി മാത്രമേ തിമിംഗലത്തിെൻറ ആക്രമണം ഉണ്ടാകാറുള്ളൂ. എന്നാൽ അപകടകാരികളായ മുതലകൾ തീരത്തേക്ക് എത്തുന്നതോടെ വർഷത്തിൽ ഒന്നോ രണ്ടോ തവണ കേബ്ൾ ബീച്ച് അടച്ചിടാറുണ്ട്.
Post Your Comments