Latest NewsKerala

ഇരട്ടകളുടെ വിവാഹത്തിന് കാര്‍മികരായെത്തിയതും ഇരട്ടവൈദികര്‍; അപൂര്‍വം ഈ മിന്നുകെട്ട്

പാലാ: ഇരട്ടകളായ സഹോദരിമാര്‍ക്ക് ഇരട്ടകള്‍ തന്നെ വരന്മാരായപ്പോള്‍ ബന്ധുക്കള്‍ ഒന്ന് അമ്പരുന്നു. എന്നാല്‍ വിവാഹം ആശിര്‍വദിക്കാന്‍ ഇരട്ടകളായ യുവ വൈദികര്‍ എത്തിയതോടെ എല്ലാവരിലും പടര്‍ന്നു നിന്ന ആ അമ്പരപ്പ് ഒന്നു കൂടി കൂടി. കിടങ്ങൂര്‍ കട്ടച്ചിറ പുറ്റനാനിക്കല്‍ ജോസുകുട്ടി-ആലീസ് ദമ്പതികളുടെ മക്കളായ അനിലയും അമലയുടേതുമായിരുന്നു ഈ അപൂര്‍വ്വ വിവാഹം. അനിലയും അമലയുമാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ അജിത്തിന്റെയും ആനന്ദിന്റെയും ജീവിത സഖിമാരായത്. പേരാമ്പ്ര പൂഴിത്തോട് കൈതക്കുളം ജോസഫ്-ആന്‍സി ദമ്പതികളുടെ മക്കളാണ് ഇരുവരും.

പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ ഇന്നലെ നടന്ന വിവാഹത്തില്‍ അജിത് അനിലയെയും ആനന്ദ് അമലയെയും മിന്നു ചാര്‍ത്തി. അജിത്തിന്റെയും ആനന്ദിന്റെയും സുഹൃത്തുക്കളും ഇരട്ടകളുമായ ഫാ. ജസ്റ്റിന്‍ കുന്നംകുളത്തുശേരിയും ഫാ. ജെന്നി കുന്നംകുളത്തുശേരിയുമാണ് വിവാഹചടങ്ങില്‍ കാര്‍മികരായെത്തിയത്. ചങ്ങനാശേരി അതിരൂപതയിലെ വൈദികരാണ് ഇരുവരും.

ബാംഗ്ലൂര്‍ സെന്റ് മര്‍ത്താസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ് അനില. അമല സൗദിയില്‍ സ്റ്റാഫ് നഴ്‌സും. അജിത്തും ആനന്ദും സോഫ്റ്റ്വെയര്‍ ഡവലപ്പര്‍മാരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button