ന്യൂ ഡൽഹി : വാഹനത്തിന്റെ എഞ്ചിന്‍ പതിപ്പ് പെട്ടെന്ന് തിരിച്ചറിയാന്‍ ഡീസല്‍, പെട്രോള്‍, സിഎന്‍ജി വാഹനങ്ങളിൽ ഹോളോഗ്രാം അടിസ്ഥാനമാക്കിയ പ്രത്യേക കളര്‍ കോഡഡ് സ്റ്റിക്കർ കേന്ദ്ര സർക്കാർ നിർബന്ധമാക്കി. സുപ്രീംകോടതി കേന്ദ്രത്തിന്‍റെ ഉത്തരവ് ശരിവച്ചതിനു പിന്നാലെയാണ് നടപടി.
പെട്രോള്‍, സിഎൻ ജി വാഹനങ്ങളില്‍ ഇളം നീല നിറത്തിലുള്ളതും, ഡീസൽ വാഹനങ്ങളില്‍ ഓറഞ്ച് നിരത്തിലുള്ളതും മറ്റു വാഹനങ്ങൾക്ക് ഗ്രേയ് നിറത്തിലുള്ള ഹോളോഗ്രാം സ്റ്റിക്കറുകളാകും പതിപ്പിക്കുക. ഈ സ്റ്റിക്കറുകള്‍ പതിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത അതോറിറ്റികള്‍ക്ക് കർശന നിർദേശം നൽകി. അതാത് സംസ്ഥാനങ്ങളിലെ ഗതാഗത അതോറിറ്റികള്‍ക്കാണ് വാഹനങ്ങള്‍ പുതിയ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട ചുമതല
Post Your Comments