
തൃശ്ശൂര്‍: തൃശ്ശൂരില്‍ സ്‌കൂളില്‍ കവര്‍ച്ച. തൃശ്ശൂര്‍ മതിലകം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് മോഷണം നടന്നത്. സിസിടിവിയും ഹാര്‍ഡിസ്‌കും മോഷണം പോയി. കൂടാതെ ഓഫീസ് മുറിയില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന നാലു ലക്ഷം രൂപയും കളവു പോയിട്ടുണ്ട്. ലോക്കര്‍ കുത്തിത്തുറന്നായിരുന്നു മോഷണം. മതിലകം പോലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.
Post Your Comments