KeralaLatest News

സംസ്ഥാനത്ത് അടുത്ത മാസം മുതല്‍ ട്രെയിനുകളുടെ സമയം മാറുന്നു : എല്ലാ ട്രെയിനുകളുടേയും പുതിയ സമയക്രമത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മാസം മുതല്‍ ട്രെയിനുകളുടെ സമയം മാറുന്നു . എല്ലാ ട്രെയിനുകളുടേയും പുതിയ സമയക്രമത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ

ജൂലൈ ഒന്നിനു നിലവില്‍ വരുന്ന പുതിയ റെയില്‍വേ സമയക്രമത്തില്‍ തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ്, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് എന്നിവയുടെ യാത്രാസമയം അരമണിക്കൂറോളം കുറയും. എന്നാല്‍ മറ്റ് ട്രെയിനുകളുടെ ഓട്ടത്തില്‍ കാര്യമായ മാറ്റമില്ല.തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന വേണാട്, പരശുറാം, ശബരി, കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സമയത്തില്‍ 5 മിനിറ്റ് വ്യത്യാസമുണ്ട്.

ചില പാസഞ്ചര്‍ ട്രെയിനുകളുടെ സമയത്തില്‍ 5 മുതല്‍ 10 മിനിറ്റ് വരെ മാറ്റങ്ങളുണ്ട്. കേരളത്തില്‍ ട്രെയിനുകള്‍ കൃത്യസമയം പാലിക്കാനായി മുന്‍പു നല്‍കിയ അരമണിക്കൂര്‍ അധിക സമയം പിന്‍വലിക്കാന്‍ റെയില്‍വേ തയാറായിട്ടില്ല. ട്രാക്ക് അറ്റകുറ്റപ്പണി കഴിഞ്ഞിട്ടില്ലെന്ന കാരണം പറഞ്ഞാണു ഇത് പിന്‍വലിക്കാത്തത്. അമൃത എക്‌സ്പ്രസ് തിരുവനന്തപുരത്തു നിന്നു രാത്രി 8.30ന് പുറപ്പെട്ട് കോട്ടയത്തു 11.27നും എറണാകുളത്തു പുലര്‍ച്ചെ 1.10നും പാലക്കാട് 5.20നും എത്തിച്ചേരും. പാലക്കാട് നിന്നു 5.45ന് പുറപ്പെടുന്ന ട്രെയിന്‍ 11.50ന് മധുരയിലെത്തും. മടക്കയാത്രയില്‍ മധുരയില്‍ നിന്നു 3.20ന് പുറപ്പെട്ട് 8.15ന് പാലക്കാട് എത്തും. 8.40ന് പാലക്കാട് വിടുന്ന ട്രെയിന്‍ 11.45ന് എറണാകുളത്തും രാവിലെ 5.50ന് തിരുവനന്തപുരത്തും എത്തും.

തിരുനെല്‍വേലി പാലക്കാട് പാലരുവി എക്‌സ്പ്രസ് 30 മിനിറ്റും മടക്കയാത്രയില്‍ 20 മിനിറ്റും വേഗം കൂട്ടിയിട്ടുണ്ട്. മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് 10 മിനിറ്റ് നേരത്തെ രാവിലെ 7.45ന് തിരുവനന്തപുരത്ത് എത്തും. നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്‌സ്പ്രസ് രാവിലെ 6.15നും തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ് രാവിലെ 7നും തിരുവനന്തപുരത്തു നിന്നു പുറപ്പെടും. മണ്‍സൂണ്‍ സമയക്രമം കഴിയുമ്പോള്‍ പൂണെ എറണാകുളം പൂര്‍ണ എക്‌സ്പ്രസ് രാവിലെ 3.50ന് എറണാകുളത്ത് എത്തും. ഇപ്പോള്‍ രാവിലെ 8നാണ് ട്രെയിന്‍ എറണാകുളത്ത് എത്തുന്നത്. ബറൂണി-എറണാകുളം എക്‌സ്പ്രസ് 10 മിനിറ്റ് നേരത്തെ എത്തും. തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റിയുടെ നമ്പര്‍ മാറും. പുതിയ നമ്പര്‍-16841/42.

പുതിയ സമയങ്ങള്‍

പുറപ്പെടുന്നവ

56374 തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍-11.10
56387 എറണാകുളം കായംകുളം പാസഞ്ചര്‍-12.20
13352 ആലപ്പുഴ ധന്‍ബാദ് എക്‌സ്പ്രസ്-6.00
22646 തിരുവനന്തപുരം ഇന്‍ഡോര്‍ എക്‌സ്പ്രസ് 6.05
12512 തിരുവനന്തപുരം ഗോരഖ്പുര്‍-6.05
22208 തിരുവനന്തപുരം ചെന്നൈ വീക്ക്ലി-രാത്രി 7.15
12076 തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി- 5.55
16302 തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട്-5.05
16301 ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട്- 2.30

എത്തിച്ചേരുന്നവ

56364 എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചര്‍- രാത്രി 9.50
56374 തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍- 11.45
66308 കൊല്ലം എറണാകുളം പാസഞ്ചര്‍- 5.40
16187 കാരൈക്കല്‍-എറണാകുളം എക്‌സ്പ്രസ് -7.00
22815 ബിലാസ്പുര്‍-എറണാകുളം-21.55
16304 തിരുവനന്തപുരം-എറണാകുളം വഞ്ചിനാട്- രാത്രി 11.20>
22837 ഹാതിയ-എറണാകുളം-10.50
56385 എറണാകുളം-കോട്ടയം -9.10
22113 ലോകമാന്യതിലക്‌കൊച്ചുവേളി- രാത്രി 8.50
16350 നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി-5.55
56316 നാഗര്‍കോവില്‍ തിരുവനന്തപുരം പാസഞ്ചര്‍ രാത്രി 8.20
16630 മംഗളൂരു തിരുവനന്തപുരം 9.35
22627 തിരുച്ചിറപ്പളളി തിരുവനന്തപുരം 3.30

shortlink

Related Articles

Post Your Comments

Related Articles


Back to top button