ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31ന് ശേഷം നീട്ടില്ല. നികുതിദായകരോട് എത്രയും വേഗം റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഐടിആര്‍ ഫയല്‍ ചെയ്യാത്തവര്‍ക്കു ജൂലൈ 31 വരെ സമയമുണ്ട്.
Read Also: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന നിലയിൽ
‘നികുതി ഫയലിംഗ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതലായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’, റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കണക്കനുസരിച്ചു 2022-23 അസസ്‌മെന്റ് വര്‍ഷത്തേക്ക് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ 2022 ജൂലൈ 31 വരെ ഏകദേശം 5.83 കോടി ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തു എന്നതാണ്.
Post Your Comments