ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡിന്റെ ഏറ്റവും തീവ്രതയേറിയ മാസമായിരുന്നു ജൂലൈ എന്ന് കേന്ദ്ര സര്‍ക്കാര്‍ . ഇന്ത്യയില്‍ കോവിഡ് മഹാമാരിയുടെ ഏറ്റവും തീവ്രതയേറിയ മാസമായിരുന്നു ജൂലൈ എന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍. ജൂലൈയില്‍ ഇതുവരെ രാജ്യത്ത് 9.6 ലക്ഷം പുതിയ കോവിഡ് കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ രാജ്യത്തുണ്ടായ മൊത്തം കേസുകളുടെ 61.12 ശതമാനമാണിത്. ആകെ മരണത്തിന്റെ 50 ശതമാനമായ 18,000 കോവിഡ് മരണങ്ങളും ഈ മാസമാണുണ്ടായതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ലോക്ഡൗണിനുശേഷം രാജ്യത്ത് നിയന്ത്രണങ്ങളില്‍ ഘട്ടംഘട്ടമായി ഇളവ് അനുവദിച്ചു തുടങ്ങിയതോടെയാണു കൊറോണ വൈറസ് വ്യാപനം വേഗത്തിലായത്. അണ്‍ലോക്ക്-3 നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം മുതല്‍ രാത്രി കര്‍ഫ്യൂ എടുത്തുകളഞ്ഞ സര്‍ക്കാര്‍ യോഗ, ജിം സെന്ററുകള്‍ തുറക്കാനും അനുമതി നല്‍കി. വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ 52,000 പുതിയ കേസുകള്‍, പ്രതിദിന കണക്കിലെ ഏറ്റവും കൂടിയതാണ്.
Post Your Comments