കൊല്‍ക്കത്ത: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ജൂലൈ 27 ന്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഇത് കാണാൻ സാധിക്കും . ബ്ലഡ് മൂണ്‍ എന്ന് അറിയപ്പെടുന്ന ചന്ദ്രനെ ഭാഗികവും പൂര്‍ണവുമായ ചന്ദ്രഗ്രഹണങ്ങള്‍ കാണാനാവുമെന്ന് എം.പി ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഫണ്ടമെന്റൽ റിസര്‍ച്ച് ഡയറക്ടര്‍ ദേബിപ്രസാദ് ദുവാരി പറഞ്ഞു.
ഇന്ത്യയിൽ മാത്രമല്ല തെക്കേ അമേരിക്ക, ആഫ്രിക്ക, പശ്ചിമേഷ്യ, മധ്യ ഏഷ്യ എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമാവും. ഒരു മണിക്കൂറിലേറെയുള്ള ഭാഗിക ചന്ദ്രഗ്രഹണം കൂടാതെ സമ്പൂർണ്ണ ചന്ദ്രഗ്രഹണം ഒരു മണിക്കൂര്‍ 43 മിനിറ്റ് നീണ്ടുനില്‍ക്കും. ജൂലൈ 27ന് രാത്രി 11.54നാണ് ഭാഗിക ചന്ദ്രഗ്രഹണം തുടങ്ങുന്നത്. പൂര്‍ണ ചന്ദ്രഗ്രഹണം ജൂലൈ 28 ന് ഒരുമണിക്കും ആരംഭിക്കും. ഏറ്റവുമധികം ഇരുണ്ട നിറത്തില്‍ ചന്ദ്രന് കാണപ്പെടുക 1.52നായിരിക്കുമെന്നും ഇത് 2.43 വരെ തുടരുമെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു. തുടര്‍ന്ന് 3.49 വരെ ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും.
Read also:കുമ്പസാര പീഡനം; വൈദികരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം
ഗ്രഹണ സമയത്ത് ചന്ദ്രന്റെ നിറം തിളങ്ങുന്ന ഒാറഞ്ചില്നിന്ന് രക്തച്ചുവപ്പിലേക്കും അപൂര്‍വമായി ഇരുണ്ട തവിട്ടുനിറത്തിലേക്കും പിന്നീട് ഇരുണ്ട ചാരനിറത്തിലേക്കും മാറും. 27ലെ ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ നിഴലിന്റെ മധ്യഭാഗത്തുകൂടെയായിരിക്കും ചന്ദ്രന് കടന്നുപോവുക. രാത്രി വൈകുമ്പോൾ ഭൂമിയുടെ ഭ്രമണപഥത്തിന്റെ ഏറ്റവും വിദൂര ബിന്ദുവിലായിരിക്കും ചന്ദ്രനെന്നും ഇത് ഈ വര്‍ഷത്തെ ഏറ്റവും ചെറിയ ചാന്ദ്ര ദൃശ്യമായിരിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. അടുത്ത സമ്പൂർണ ചന്ദ്രഗ്രഹണം 2019 ജനുവരി 19 നായിരിക്കുെമന്നും ദുവാരി അറിയിച്ചു.
Post Your Comments