News

റെയില്‍വെ സമയം പുന:ക്രമീകരിച്ചപ്പോള്‍ യാത്രക്കാര്‍ക്ക് ഇരുട്ടടി

തൃശൂര്‍: യാത്രക്കാര്‍ക്ക് ഇരുട്ടടി നല്‍കി റെയില്‍വേ. റെയില്‍വെ സമയം പുന:ക്രമീകരിച്ചപ്പോള്‍ 20 മിനിറ്റ് ദൂരം പിന്നിടാന്‍ ഇനി രണ്ടേ മുക്കാല്‍ മണിക്കൂര്‍.
ദീര്‍ഘകാലത്തിന് ശേഷം അമൃത, രാജ്യറാണി ട്രെയിനുകള്‍ രണ്ടായതോടെയാണ് റെയില്‍വേ സമയക്രമം പുനഃക്രമീകരിച്ചത്. തിരുവനന്തപുരം – മധുര എക്‌സ്പ്രസായി അമൃതയും കൊച്ചുവേളി – നിലമ്പൂര്‍ എക്‌സ്പ്രസായി രാജ്യറാണിയും മാറിയിരിക്കുകയാണ്. തുടര്‍ന്ന് സുഖകരമായ യാത്ര പ്രതീക്ഷിച്ചവര്‍ക്കാണ് എട്ടിന്റെ പണി ലഭിച്ചിരിക്കുന്നത്.

മേയ് 9 മുതല്‍ രാത്രി 10.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് 2.30ന് തൃശൂര്‍ കടക്കുമെങ്കിലും മധുരയിലെത്തുന്നത് ഉച്ചയ്ക്ക് 12.15നാണ്. ഈ സാഹചര്യത്തില്‍ ‘സ്ലാക്ക് ടൈം’ പരമാവധി കുറച്ച് നിലമ്ബൂരിലും മധുരയിലും നേരത്തേ എത്തിച്ചേരുകയും ചെയ്യുന്നവിധം സമയം പുനഃക്രമീകരിക്കണമെന്ന ആവശ്യമാണ് നിലവില്‍ വ്യാപകമായി ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button