മോസ്‌കോ : വിമാനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. പശ്ചിമ സൈബീരിയയിൽ റഷ്യൻ നിർമിത എഎൻ 24 വിമാനമാണ് അപകടത്തിൽപ്പെട്ടത്. മരിച്ച രണ്ടു പേരും വിമാനത്തിന്റെ പൈലറ്റുമാരാണെന്നാണ് വിവരം. 43 പേരെ രക്ഷിച്ചുവെന്നും നിസാര പരിക്കേറ്റ 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
വിമാനം പറന്നുയർന്ന ഉടൻ എൻജിൻ തകരാർ ശ്രദ്ധയില്‍പ്പെട്ടു. തുടർന്ന് തിരിച്ചിറക്കുന്നതിനിടെ റൺവേയിൽ നിന്ന് 100 മീറ്ററോളം തെന്നിമാറിയ വിമാനം എയർപോർട്ടിലെ മാലിന്യ പ്ലാന്റിൽ ഇടിക്കുകയും തീപിടിക്കുകയുമായിരുന്നു. തീ പടരുന്നതിനു മുമ്പ് മുഴുവന്‍ യാത്രികരെയും പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. അതേസമയം അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിട്ടുണ്ട്.
Post Your Comments