പത്തനംതിട്ട: ഫയർഫോഴ്സിന്റെ മോക് ഡ്രില്ലിനിടെ പുക ശ്വസിച്ച് വിദ്യാർഥികൾക്ക് ശാരീരിക അസ്വസ്ഥത. പത്തനംതിട്ട ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവമുണ്ടായത്. 16 കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാധാരണ മോക് ഡ്രിൽ മാത്രമാണ് നടന്നതെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments