സൗദി: മദ്യപിച്ചു വാഹനമോടിച്ചുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ 21 കാരിയ്ക്ക് 19 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഗള്‍ഫ് ഫ്രീവേ ഫീഡര്‍ റോഡിലുണ്ടായ അപകടത്തില്‍ മുപ്പത്തിയാറു വയസ്സുള്ള ഷൈല ജോസഫും അവരുടെ മൂന്ന് മാസം പ്രായമുള്ള മകനും ആണ് മരിച്ചത്. കേസ്സില്‍ 21 വയസ്സുള്ള വെറോണിക്കാ റിവാസിന് 19 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതായി ഹാരിസ് കൗണ്ടി പ്രോസിക്യൂട്ടര്‍ അറിയിച്ചു. മദ്യപിച്ച് വാഹനം ഓടിക്കുകയും തുടര്‍ന്നുള്ള അപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും ചെയ്തതില്‍ ഇവര്‍ക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിരുന്നത്. ജൂണ്‍ 26 ബുധനാഴ്ച കേസ് കോടതിയിലെത്തിയപ്പോള്‍ പ്രതികുറ്റം സമ്മതിക്കുകയായിരുന്നു.
Post Your Comments