![bank employee murder](/wp-content/uploads/2019/06/bank-employee-murder.jpg)
പാറ്റ്ന: കാനറ ബാങ്ക് ജീവനക്കാരനെ അജ്ഞാതസംഘം ട്രെയിനിലിട്ട് കൊലപ്പെടുത്തി.ബിഹാറിലെ പാറ്റ്നയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. ഗയ-ജമല്‍പുര്‍ ഫാസറ്റ് പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മിലിന്ദ് കുമാറാണ് (28) കൊല്ലപ്പെട്ടത്.ഇയാള്‍ കാനറ ബാങ്കിന്റെ ജമൂയി ബ്രാഞ്ചിലെ ജീവനക്കാരനാണ്.
ബാങ്കുമായി ബന്ധപ്പെട്ട പരപാടിയില്‍ പങ്കെടുത്ത ശേഷം ധനാപുരിലെ കിഊലില് നിന്ന് ട്രെയിനില്‍ പോകുന്പോഴാണ് മിലിന്ദിനു നേരെ ആക്രമണം നടന്നത്. മിലിന്ദ് ട്രെയിനില്‍ കയറിയത്. സരാരി-ലക്ഷിസരാരി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ച് അജ്ഞാത സംഘം മിലിന്ദിനെ വെട്ടി പരിക്കേല്പ്പിക്കുകയാിരുന്നു. ഗുരുതരമായി പരിക്കേറ്റ മിലിന്ദ് ലക്ഷിസരാരി റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി സമീപത്തെ ആശുപത്രിയില്‍ എത്തിയെങ്കിലും രക്തംവാര്‍ന്ന് മരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments