മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ പുതിയ തെളിവുകളുമായി പരാതിക്കാരി. യുവതിക്കും കുട്ടിക്കും വിസ അയച്ചു നല്‍കിയതിന്റെ രേഖകള്‍ കോടതിയില്‍ നല്‍കും. ബിനോയ് സ്വന്തം ഇ-മെയില്‍ ഐഡിയില്‍ നിന്നാണ് യുവതിക്കും കുട്ടിക്കും ടൂറിസ്റ്റ് വിസ അയച്ചു നല്‍കിയത്. യുവതിയുടെ ഇ-മെയില്‍ ഐഡിയിലേയ്ക്ക് 2015 ഏപ്രില്‍ 21-നാണ് വിസ അയച്ചത്. ദുബായിയിലേയ്ക്കുള്ള വിമാന ടിക്കറ്റുകളും അയച്ചു നല്കി.
അതേസമയം ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അല്പ സമയത്തിനകം വിധി വരും. മുംബൈ ദിന്‍ഡോഷി കോടി ആണ് അപേക്ഷ പരിഗണിക്കുന്നത്. ബിനോയ്ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
അതേസമയം പരാതിക്കാരിയുടെ മൊഴിയില്‍ വാരുധ്യമുണ്ടെന്നും ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടലാണ് യുവതിയുടെ ലക്ഷ്യമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
Post Your Comments