KeralaLatest News

ട്രെയിനിന് കല്ലെറിയുന്നവരെ കുടുക്കാന്‍ നിരീക്ഷണം ശക്തമാക്കി റെയില്‍വെ

കൊച്ചി: ട്രെയിനുകള്‍ക്കുനേരെ കല്ലെറിയുന്നവരെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കി റെയില്‍വെ. എറണാകുളം നോര്‍ത്ത് മുതല്‍ ആലുവ വരെയും കൊച്ചുവേളി മുതല്‍ കൊല്ലം വരെയുമാണ് പ്രശ്‌നബാധിത സ്ഥലങ്ങള്‍. ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് നടപടി. ഈ മേഖലകളില്‍ ആര്‍പിഎഫിനെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതുള്‍പ്പെടെ പരിഗണനയിലുണ്ട്. ട്രെയിനുകളില്‍ അനാവശ്യമായി അപായച്ചങ്ങല വലിക്കുന്നവര്‍ക്കെതിരേയും നടപടി കര്‍ശനമാക്കിയിട്ടുണ്ട്. കോച്ചില്‍ വെള്ളമില്ലെന്നതുള്‍പ്പെടെയുള്ള കാരണങ്ങള്‍ക്ക് ചങ്ങല വലിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് ഇത്തരത്തിലൊരു തീരുമാനം.

അതേസമയം തിരുവനന്തപുരം ഡിവിഷന് കീഴില്‍ ഈ വര്‍ഷം മേയ് വരെ 239 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരില്‍ നിന്ന് 1,13,600 രൂപ പിഴയും ഈടാക്കി.കാരണമില്ലാതെ ചങ്ങല വലിച്ചതിന് ഈ വര്‍ഷം മേയ് വരെ 775 കേസുകളാണ് ദക്ഷിണ റെയില്‍വേ രജിസ്റ്റര്‍ ചെയ്തത്. 774 പേരെ അറസ്റ്റ് ചെയ്യുകയും 3,72,450 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button