കണ്ണൂര്‍: ജയിലുകളിലെ ഗുരുതര ക്രമക്കേടുകള്‍ ഇല്ലാതാക്കാനും ചില തടവുകാര്‍ക്ക് വി.െഎ.പി പരിഗണന നല്‍കുന്നത് അവസാനിപ്പിക്കാനുമായി ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിെന്റ പുതിയ സര്‍ക്കുലര്‍. തടവുകാരില്‍നിന്ന് പിടിച്ചെടുക്കുന്ന സാധനങ്ങള്‍ക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണ്‍ ഒന്നിന് 2500 രൂപവരെ പാരിതോഷികമായി നല്‍കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഉദ്യോഗസ്ഥരും കൂട്ടുനില്ക്കുന്നുണ്ടെന്നതിനെ തുടര്‍ന്നാണ് ഇവ വിലക്കുന്നതിന് പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ചിരിക്കുന്നത്.
ജയിലില്‍ നേരത്തെ പരിശോധന നടത്തണമെങ്കില്‍ മേലുദ്യോഗസ്ഥരുടെ അനുമതി ആവശ്യമായിരുന്നു. എന്നാല്‍, ഇനി ഇതില്ലാതെതന്നെ സൂപ്രണ്ടുമാര്‍ക്ക് മിന്നല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് അയക്കാം. ആഭ്യന്തരവകുപ്പിന് നാണക്കേടുണ്ടാക്കുന്ന അഞ്ചു കാര്യങ്ങള്‍ ജയിലുകളില്‍ നടക്കുന്നതായും ഇവ അടിയന്തരമായി പരിഹരിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.ചില തടവുകാര്‍ക്ക് വി.ഐ.പി പരിഗണന, ഭക്ഷണം ചട്ടം ലംഘിച്ച് പുറത്തുനിന്ന് കൊണ്ടുവരല്‍, ചട്ടം ലംഘിച്ച് തടവുപുള്ളികളെ സന്ദര്‍ശിക്കല്‍, അനധികൃതര്‍ പിരിവ്, തടവുപുള്ളികള്‍ക്ക് അനധികൃതമായി ഫോണ്‍ വിളിക്കാനുള്ള സൗകര്യമൊരുക്കല്‍ എന്നിവയാണ് ജയിലുകളില്‍ നടക്കുന്ന അഞ്ചു പ്രമുഖ ക്രമലംഘനങ്ങളായി സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ചട്ടം ലംഘിച്ച് സന്ദര്‍ശനത്തിന് സൗകര്യമൊരുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പലപ്പോഴും അതിസുരക്ഷാകേന്ദ്രമെന്ന നില മറന്നാണ് ജയിലില്‍ സന്ദര്‍ശനങ്ങള്‍ നടക്കുന്നത്. രാഷ്ട്രീയതടവുകാരെ കാണാന്‍ വരുന്നവരെ കാര്യമായി പരിശോധിക്കുകപോലുമില്ല. പരോള്‍ ശിപാര്ശക്കുള്ള നടപടികളും ക്രമപ്രകാരമായിരിക്കണമെന്നും പരാതികള്‍ ലഭിച്ചാല്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments