Latest NewsCricketSports

ന്യൂസിലാന്റിനെതിരായ ജയം; പാക് ടീമിന് അഭിനന്ദനങ്ങളുമായി ഇമ്രാന്‍ ഖാന്‍

ലാഹോര്‍: ലോകകപ്പില്‍ ന്യൂസിലാന്റിനെതിരായ മത്സരത്തില്‍ പാക്കിസ്ഥാന്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ ടീമിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ട്വീറ്റ്. ടീമിന്റെ ശക്തമായ തിരിച്ചുവരവില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചതിനൊപ്പം ബാബര്‍ അസ്സം, ഹാരിസ് സൊഹൈല്‍, ഷാഹീന്‍ അഫ്രീദി എന്നിവരുടെ മികച്ച പ്രകടനത്തിന് പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ 5 പന്തുകള്‍ ബാക്കിനില്‍ക്കെ പാക്കിസ്ഥാന്‍ മറികടന്നു. 127 പന്തുകളില്‍നിന്ന് 101 റണ്‍സെടുത്ത് ബാബര്‍ അസം പുറത്താകാതെ നിന്നു. 124 പന്തുകളില്‍നിന്നാണ് ഏകദിനത്തിലെ പത്താം സെഞ്ചുറിയും ലോകകപ്പിലെ ആദ്യ സെഞ്ചുറിയും താരം പൂര്‍ത്തിയാക്കിയത്. ഇതിന് പുറമെ ഹാരിസ് സൊഹൈല്‍ (68) മികച്ച പ്രകടനം പുറത്തെടുത്തു. അഫ്ഗാന്‍ ബംഗ്ലാദേശ് ടീമുകളുമായുള്ള മുന്‍ മത്സരങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു ടീമിന്റെ പ്രകടനം.

ഇമാം ഉള്‍ ഹഖ് (19), ഫഖര്‍ സമാന്‍ (9), മുഹമ്മദ് ഹഫീസ് (32) എന്നിവരാണ് പുറത്തായ മറ്റു പാക് താരങ്ങള്‍. സര്‍ഫറാസ് ഖാന്‍ (5) പുറത്താവാതെ നിന്നു. 11 ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു അസമിന്റെ ഇന്നിങ്സ്. സൊഹൈല്‍ രണ്ട് സിക്സും അഞ്ച് ഫോറും കണ്ടെത്തി. കിവീസിനായി ട്രന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ബാബര്‍ അസം പുറത്താവാതെ നേടിയ സെഞ്ചുറിയാണ് പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്. ഇതോടെ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകളും സജീവമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button