കുവൈത്ത്: കുവൈറ്റ് കനത്ത ചൂടില്‍ വെന്തുകുകുകയണ്. താപനില വന്‍തോതില്‍ ഉയര്‍ന്നതിനാല്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് കുവൈറ്റിലെ താപനില.
ജൂണ്‍ അവസാനമായതോടെ ഉരുകിയൊലിക്കുകയാണ് കുവൈത്ത്. 51 ഡിഗ്രി സെല്‍ഷ്യസാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില. കൂടാത പലയിടങ്ങളിലും ജനങ്ങള്‍ക്ക് നിര്‍ജലീകരണവും അനുഭവപ്പെട്ടു. ഇതോടെയാണ് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശം കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചത്. ഇന്നും താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന രാജ്യമാണ് കുവൈത്ത് എന്നാണ് കാലാവസ്ഥ നീരിക്ഷകര്‍ വ്യക്തമാക്കുന്നത്. കടുത്ത ചൂട് മൂലം 2 പേരാണ് ഈ മാസം മരിച്ചത്.
അതേസമയം താപനില ഉയരുന്നതിനാല്‍ വാഹനങ്ങളില്‍ വെള്ളക്കുപ്പികള്‍ ഉപേഷിച്ച് പോകരുതെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. സൂര്യകിരണങ്ങള്‍ വെള്ളക്കുപ്പികളില്‍ പതിക്കുന്നത് തീപിടുത്തത്തിന് കാരണമാകും എന്ന നിഗമനത്തിലാണ് പുതിയ നിര്‍ദ്ദേശം.
Post Your Comments