തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക കൗണ്‍സിലര്‍ മെമ്പര്‍ സെക്രട്ടറി നിയമനത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ ആരോപണവുമായി ബിജെപി. ശാസ്ത്ര സാങ്കേതിക കൗണ്‍സിലര്‍ മെമ്പര്‍ സെക്രട്ടറിയായി മന്ത്രിയുടെ സുഹൃത്തായ ഡോ.എസ്. പ്രദീപ് കുമാറിനെ നിയമിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.
മതിയായ യോഗ്യതകളില്ലാതെയാണ് പ്രദീപ് കുമാറിനെ തത് സ്ഥാനത്ത് നിയമിച്ചതെന്നും സ്ഥിരം നിയമനം വോണമെന്നാണ് ചട്ടമെന്നിരിക്കെ ഇപ്പോഴത്തെ നിയമനം കരാര്‍ അടിസ്ഥാനാത്തിലാണെന്നും ബിജെപി വക്താവ് ബി. ഗോപാല കൃഷ്ണന്‍ ആരോപിച്ചു. നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടല്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു.
Post Your Comments