KeralaLatest NewsNews

പ്രവാസി വ്യവസായിയുടെ ആത്മഹത്യയിൽ സിപിഎം നേതാവിന് പങ്കില്ലെന്ന് പോലീസ് ; അന്വേഷണം അവസാനിപ്പിച്ചു

കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിൽ ആന്തൂർ നഗര സഭയ്‌ക്കോ നഗരസഭാ അദ്ധ്യക്ഷനും സിപിഎം നേതാവുമായ ശ്യാമളയ്‌ക്കോ പങ്കില്ലെന്ന് പോലീസ് . സാമ്പത്തികവും മാനസികവുമായ കാരണങ്ങളാലുള്ള ആത്മഹത്യയിൽ ആർക്കെതിരെയും പ്രേരണാ കുറ്റം ചുമത്താൻ കഴിയില്ലെന്നും പൊലീസ് പറയുന്നു. തളിപ്പറമ്പ് ആർഡിഓയ്ക്കാണ് അന്വേഷണം സംഘം അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.

Read Also : ചൈനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയയും ; മലബാര്‍ നാവികാഭ്യാസത്തില്‍ ഇന്ത്യക്കൊപ്പം ചേരും

കൺവെൻഷൻ സെന്ററിന് അനുമതി വൈകിക്കാൻ പി കെ ശ്യാമള ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൺവെൻഷൻ സെന്റർ നിർമ്മാണത്തിൽ സാജന്റെ ഭാഗത്ത് നിന്നും സാമ്പത്തിക ദുർവ്യയം ഉണ്ടായെന്നും 18 കോടി രൂപ മുടക്കിയെന്ന് പറയുന്ന കൺവെൻഷൻ സെന്ററിന് 8 കോടിയിൽ കൂടുതൽ ചെലവഴിക്കേണ്ടെന്ന് ആർക്കിടെക്ചറിന്റെ മൊഴി ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക ദുർവ്യം മൂലം സാജന് സാമ്പത്തിക ബാധ്യത ഉണ്ടായെന്നും ഇതിനൊപ്പം വ്യക്തിപരമായ പ്രശ്‌നങ്ങളും മാനസിക സമ്മർദ്ദവും സജൻ അനുഭവിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button