![uae-flag](/wp-content/uploads/2019/06/uae-flag.jpg)
ദുബായ് : സൗദിയുടേയും ഒമാന്റെയും എണ്ണക്കപ്പലുകള്‍ക്കു നേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ്രാഷ്ട്രങ്ങള്‍ ഭീതിയിലാണ്. ഇതോടെ ലോകത്തെ ഏറ്റവും തിരക്കേറിയ എണ്ണവിതരണ റൂട്ടില്‍ സംഘര്‍ഷമൊഴിവാക്കാനും സുരക്ഷിതമായി ഇന്ധനമെത്തിക്കാനും നടപടി സ്വീകരിക്കാന്‍ യു.എ.ഇ രംഗത്തുവന്നു. നിലനില്‍ക്കുന്ന പ്രതികൂല സാഹചര്യം എണ്ണവിതരണത്തിന് കാര്യമായ പ്രതിസന്ധി രൂപപ്പെടുത്താന്‍ ഇടയില്ലെന്നും യു.എ.ഇ ലോക രാജ്യങ്ങള്‍ക്ക് ഉറപ്പ് നല്‍കി.അബൂദബി നാഷനല്‍ ഓയില്‍ കമ്പനി ചീഫ് എക്‌സിക്യൂട്ടീവും സഹമന്ത്രിയുമായ ഡോ. സുല്‍ത്താന്‍ അല്‍ ജാബിറാണ് ഇത് സംബന്ധിച്ച ഉറപ്പ് നല്‍കിയത്. ലണ്ടനിലെ ഫൈനാന്‍ഷ്യല്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് കടല്‍മാര്‍ഗം കൊണ്ടുപോകുന്ന എണ്ണയില്‍ മൂന്നിലൊന്നും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഒരു ദിവസം ഇത് ഏകദേശം 1.85 കോടി ബാരല്‍ വരും. ഹോര്‍മുസ് കടലിടുക്കിലുണ്ടാകുന്ന ഏതൊരു സംഘര്‍ഷവും എണ്ണവിപണിയില്‍ മാന്ദ്യമുണ്ടാക്കുന്നതാണ്
Post Your Comments