ന്യൂഡല്‍ഹി: നീറ്റ് കൗണ്‍സലിങ് നടപടികള്‍ക്കുള്ള സമയം ദീര്‍ഘിപ്പിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ രജിസ്ട്രേഷൻ തുടരാമെന്ന് മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി അറിയിച്ചു. നേരത്തെയുള്ള അറിയിപ്പ് അനുസരിച്ച് നീറ്റിന്റെ ആദ്യഘട്ട രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള അവസാനദിവസം തിങ്കളാഴ്ചയായിരുന്നു. അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ പുതിയ രജിസ്ട്രേഷന് നടത്താനും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഓപ്ഷനുകൾ മാറാനും സൗകര്യം ലഭിക്കും. ഇതുസംബന്ധിച്ച വിശദവിവരങ്ങളും തീയതികളും വെബ്സൈറ്റ് മുഖേന ഉടന്‍ അറിയിക്കും. അതേസമയം ജൂണ്‍ 27ന് ആദ്യഘട്ട കൗണ്‍സലിങ് ഫലം പ്രസിദ്ധീകരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും സമയം ദീര്ഘിപ്പിച്ച സാഹചര്യത്തില്‍ ഫലം ഇനിയും വൈകും.
Post Your Comments