ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ തോൽവിക്ക് ശേഷം തനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നിയെന്ന് വ്യക്തമാക്കി പാക് പരിശീലകൻ മിക്കി ആർതർ. മാധ്യമങ്ങളും ആരാധകരും മുൻതാരങ്ങളും ടീമിനെ കടുത്ത ഭാഷയിൽ കുറ്റപ്പെടുത്തിയിരുന്നു. ഇത് തന്നെ ഉലച്ചെന്നും ആർതർ പറയുകയുണ്ടായി. പക്ഷേ പെട്ടെന്നു തന്നെ താൻ മനഃസാന്നിധ്യം വീണ്ടെടുത്തു. ഇതു ലോകകപ്പാണ്. ഒരു കളി തോറ്റാൽ തന്നെ വിമർശനങ്ങൾക്കു വിധേയനാകേണ്ടി വരും. അതിനെയെല്ലാം മറികടക്കുക എന്നതാണു പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച മൽസരം കളിക്കാന്‍ സാധിച്ചാൽ പാക്കിസ്ഥാൻ ആരെയും തോൽപിക്കുമെന്ന് ഉറപ്പാണ്. അത് ന്യൂസീലൻഡ്, അഫ്ഗാൻ, ബംഗ്ലദേശ് തുടങ്ങി ആരായാലും തോല്‍പിച്ചിരിക്കുമെന്നും കോച്ച് വ്യക്തമാക്കി.
Post Your Comments