സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പിയിലേക്കെന്നു സൂചനകൾ . പാര്‍ട്ടിയിലേക്ക് എത്തുന്നതിന്റെ ഭാഗമായി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഒരു ഓൺലൈൻ മാധ്യമമാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തു വിട്ടത്. ദേശീയ നേതാക്കളുടെ നിര്‍ദ്ദേശം വരാനുളള കാത്തിരിപ്പിലാണ് ജേക്കബ് തോമസ്. സംസ്ഥാനത്തെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.
2017 ഡിസംബര്‍ മുതല്‍ സസ്‌പെന്‍ഷനിലാണ്. സര്‍വ്വീസ് സ്റ്റോറിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത് ഉള്‍പ്പടെയുളള കുറ്റങ്ങള്‍ ആരോപിച്ചാണ് സസ്‌പെന്‍ഷന്‍. ഇതിനിടെ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബി.ജെ.പി കഴിവുളളവരെ അംഗീകരിക്കുന്ന പാര്‍ട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മും, കോണ്‍ഗ്രസും നിരന്തരം ദ്രോഹിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments