ഹൈദരാബാദ്: തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി ബിജെപിയിൽ ചേരുമെന്ന് സൂചനകൾ. ആന്ധ്രയിലെ പ്രമുഖ ടിഡിപി നേതാവായ അംബിക കൃഷ്ണ ബിജെപിയിൽ ചേരുന്നതിനു പിന്നാലെയാണ് ചിരഞ്ജീവിയും ചേരുന്നെന്ന് അഭ്യൂഹം പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച് ചില വാർത്തകൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തു. അതെ സമയം നേരത്തെ ചിരഞ്ജീവി പ്രജാരാജ്യം എന്ന ഒരു പാർട്ടി രൂപീകരിച്ചിരുന്നു. എന്നാൽ അതെങ്ങുമെത്തിയില്ല.
ചിരഞ്ജീവിയുടെ സഹോദരൻ പവൻകല്യാണും ഒരു പാർട്ടി രൂപീകരിച്ചിട്ടണ്ട്. ഇതിനിടെ രാജ്യസഭാ എംപിമാർക്ക് പിന്നാലെ മുതിർന്ന നേതാവായ അംബിക കൃഷ്ണ ബിജെപിയിൽ ചേർന്നത് ടിഡിപിക്ക് കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ്. 18 ശതമാനം വരുന്ന കാപ്പു സമുദായത്തെ ലക്ഷ്യമിട്ടാണ് ആന്ധ്രയിൽ ബിജെപിയുടെ പ്രവർത്തനങ്ങൾ. റെഡ്ഢി സമുദായം കോൺഗ്രസിന്റെ വോട്ടുബാങ്ക് ആയിരുന്നു.
എന്നാൽ ഇവർ ആണ് ഇപ്പോൾ വൈഎസ്ആർ കൊണ്ഗ്രെസ്സിനെ പിന്തുണയ്ക്കുന്നത്. കാപ്പു സമുദായം ടിഡിപിയുടെ വോട്ടുബാങ്ക് ആണ്. മുന്മന്ത്രിയായിരുന്ന കന്ന ലക്ഷ്മി നാരായണൻ ആണ് ബിജെപിയുടെ പ്രസിഡന്റ്. ഇദ്ദേഹം കാപ്പു സമുദായഅംഗമാണ്. വൈകാതെ ആന്ധ്രയിൽ മുഖ്യപ്രതിപക്ഷമാകാനാണ് ബിജെപിയുടെ ലക്‌ഷ്യം.
Post Your Comments