തൃശ്ശൂര്‍: ബി.എസ്.എന്‍.എല്‍ കേരളത്തിലും നഷ്ടത്തിലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2018-19 വര്‍ഷത്തെ കേരളത്തിലെ മാത്രം നഷ്ടം 261 കോടി രൂപയാണ്.അവസാനഘട്ടത്തില്‍ ഒഡിഷയും ജമ്മുവും ലാഭമുണ്ടാക്കിയിരുന്നെങ്കിലും അവരെക്കാൾ മുന്നിലായിരുന്നു കേരളം. അഞ്ചുകോടിക്കടുത്ത് ഒഡിഷയും ജമ്മുവും ലാഭമുണ്ടാക്കി അതേകാലയളവിൽ 200 കോടിയോളം ലാഭം കേരളവും സംഭാവന ചെയ്തു.
എന്നാൽ വളരെപ്പെട്ടെന്ന് നഷ്ടം ഉണ്ടാകാൻ കാരണമായത് വരുമാനത്തിലുണ്ടായ കുറവാണ്.
രാജ്യത്ത് ആദ്യമായി 4-ജി തുടങ്ങിയ സ്വകാര്യകമ്പനി ഗണ്യമായ തോതില്‍ താരിഫ് നിരക്കുകള്‍ കുറച്ചതാണ് ബി.എസ്.എന്‍.എല്ലിന് വിനയായത്. ഇതോടെ താരിഫ് നിരക്കുകള്‍ വെട്ടിക്കുറയ്ക്കാന്‍ ബി.എസ്.എന്‍.എല്ലും നിര്‍ബന്ധിതരായി. ബ്രോഡ്ബാന്‍ഡ് നിരക്കുകളിലും ബി.എസ്.എന്‍.എല്ലിന് വന്‍കുറവ് വരുത്തേണ്ടിവന്നു.
600 രൂപയ്ക്കുവരെ കൊടുത്തിരുന്ന ബ്രോഡ്ബാന്‍ഡ് 99 രൂപയ്ക്കാണ് ഇപ്പോൾ കൊടുക്കുന്നത്.
4ജി സ്പെക്‌ട്രം അനുവദിക്കാത്തതും തിരിച്ചടിയായി.
കേരളത്തിൽ പലസ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന മൂവായിരത്തോളം ടവറുകളില്‍ 140 എണ്ണം പ്രവര്‍ത്തനരഹിതമാണെന്നാണ് അനൗദ്യോഗികവിവരം. ഇതില്‍ പലതും തകരാറിലാണ്. നന്നാക്കാന്‍ കരാറുകാര്‍ തയ്യാറാവുന്നില്ല.
Post Your Comments