
തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം. ദിനാചരണത്തിന്റെ ഭാഗമായി ബാറുകള്‍ക്കും ബീവറേജ് ഔട്ടുകള്‍ക്കും എക്‌സൈസ് വകുപ്പ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണം ഉദ്‌ഘാടനം ചെയ്യും. എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ പരിപാടിയില്‍ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും.
Post Your Comments