ന്യൂ ഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ ഇന്ന് ജമ്മു കശ്മീരിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രിയായതിന് ശേഷം ആദ്യമായാണ് അമിത് ഷാ കശ്മീര്‍ സന്ദര്‍ശിക്കുന്നത്. അമര്‍നാഥ് തീര്‍ഥയാത്രക്കായുള്ള സുരക്ഷ ഒരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തും. ഇതിന്റെ ഭാഗമായി ശ്രീനഗറില്‍ ഉന്നതതല യോഗം ചേരും.ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ ആഭ്യന്തര സുരക്ഷ മുന്‍നിര്‍ത്തി അമിത് ഷാ നിര്‍ണ്ണായകമായ ഉന്നതതല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും ഇതിനു പിന്നാലെ കശ്മീരിലെ നിലവിലുള്ള സാഹചര്യങ്ങള്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കുമായി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ ആറു മാസത്തേക്ക് കൂടി കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അമര്‍നാഥ് തീര്‍ഥയാത്ര സംഘത്തിന് നേരെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് രഹസ്യാനേഷണ റിപ്പോര്‍ട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പൗരാണികമായ ഗുഹക്ഷേത്രത്തിലേക്കുള്ള പാതയില്‍ അതിശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Post Your Comments