Latest NewsIndia

ജിഎസ്ടിയുമില്ല, നികുതിയുമില്ല; തെരുവോരത്തെ കച്ചവടക്കാരന്റെ വരുമാനം കാണിച്ച് ആദായ വകുപ്പ്; ഞെട്ടലോടെ നാട്ടുകാര്‍

അലിഗഡ്: തെരുവോരത്തെ ചെറിയകടയില്‍ സമൂസയും കചോരിയും വില്‍ക്കുന്ന വ്യക്തിയുടെ വരുമാനം കേട്ട് ഞെട്ടി ആദായ വകുപ്പും നാട്ടുകാരും. ഈ വ്യക്തിക്ക 1 കോടിയുടെ വരുമാനമുണ്ടെന്ന് ആദായ നികുതി വകുപ്പിന്റെ വിലയിരുത്തല്‍. ഇതോടെ ജിഎസ്ടിയും നികുതിയും അടച്ചില്ലെന്ന് കാണിച്ച് ഇയാള്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. മുകേഷ് കചോരി എന്നറിയപ്പെടുന്ന ആളുടേതാണ് ഈ കട. ഉത്തര്‍പ്രദേശിലെ അലിഗഡിലെ സമോസ വില്‍പ്പനക്കാരനാണ് എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്. ഈ ചെറിയ കടയിലെ വാര്‍ഷിക വരുമാനം ഒരു കോടിയോളം വരുമെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.

പ്രദേശത്തെ ഏറ്റവും തിരക്കേറിയ ഈ കടയില്‍ രാവിലെ മുതല്‍ ഇവിടെ സമോസയ്ക്കായി ആളുകള്‍ കൂട്ടത്തോടെ എത്താറുണ്ട്. ഈ തിരക്ക് ഒരു അവസാനമില്ലാതെ ദിവസം മുഴുവന്‍ തുടരും. ഇതോടെയാണ് ആരോ ആദായ നികുതി വകുപ്പിന് മുകേഷ് കചോരി എന്ന സ്ഥാപനം നികുതി വെട്ടിക്കുന്നതായി പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച നികുതി വകുപ്പ് കടയിലെ തിരക്കും വരുന്നവരെയും പോകുന്നവരെയും നിരന്തരം നിരീക്ഷിക്കുകയും ആ സ്ഥാപനത്തിന് ജിഎസ്ടി രജിസ്ട്രേഷനില്ലെന്ന് കണ്ടെത്തുകയും ചെയ്തു. അന്വേഷണത്തില്‍ മുകേഷ് 60 ലക്ഷം മുതല്‍ ഒരു കോടിയോളം രൂപ വരെ പ്രതിവര്‍ഷം സമ്പാദിക്കുന്നുണ്ടെന്നാണ് വകുപ്പിന്റെ കണ്ടെത്തല്‍ മനസിലായി. ഇതോടെയാണ് ആദായ വകുപ്പ് നോട്ടീസ് അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button