ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഉയര്‍ത്തെന്നേല്‍ക്കുന്നു : അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നീക്കങ്ങള്‍ സജീവമാക്കാന്‍ തീരുമാനം. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു ശേഷം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകലം പാലിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി കാര്യങ്ങളില്‍ സജീവമാകുന്നു. സംസ്ഥാന നേതൃയോഗങ്ങളും നിര്‍വാഹക സമിതിയും വിളിച്ചു ചേര്‍ക്കാന്‍ രാഹുല്‍ നിര്‍ദേശം നല്‍കി. എന്നാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറി നില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഇതുവരെ പിന്മാറിയിട്ടില്ല. തുഗ്ലക്ക് റോഡിലെ അദ്ദേഹത്തിന്റെ വസതിയുടെ വാതിലുകള്‍ ഇപ്പോഴും അടഞ്ഞു കിടക്കുകയുമാണ്.
ഈ മാസം 27ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ രാഹുല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി സംഘടനാ കാര്യങ്ങളില്‍ രാഹുല്‍ നടത്തിയ ഇടപെടലാണിത്. അടുത്ത ദിവസം ഹരിയാന, ഡല്‍ഹി ഘടകങ്ങളിലെ നേതാക്കളുടെ യോഗങ്ങള്‍ നടക്കും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എന്തൊക്കെ മുന്നൊരുക്കങ്ങള്‍ വേണമെന്നതാണ് യോഗത്തിന്റെ മുഖ്യ അജന്‍ഡ.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന ഘടകങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് നല്‍കാന്‍ ജനറല്‍ സെക്രട്ടറിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇതുവരെ രാഹുല്‍ പാര്‍ട്ടി നേതാക്കളെ കാണാന്‍ തയ്യാറായിരുന്നില്ല. കെ.സി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍ എന്നിവരുമായി മാത്രമാണ് രാഹുല്‍ഗാന്ധി സംവദിച്ചിരുന്നത്.
Post Your Comments