KeralaLatest News

ആന്തൂരിലെ ആത്മഹത്യ: ശ്യാമളയ്‌ക്കെതിരെ തെളിവില്ല

ആന്തൂരിലെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതി വൈകിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി സാജന്‍ ആത്മഹത്യ ചെയ്ത കേസില്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയ്ക്കതിരെ പ്രാഥമിക തെളിവുകളില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എന്നാല്‍ ആന്തൂരിലെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതി വൈകിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അനുമതി വൈകിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥ തലത്തില്‍ ഇടപെടല്‍ നടന്നതായി രേഖകള്‍ ലഭിച്ചിട്ടുണ്ട്. എഞ്ചിനീയര്‍ പറഞ്ഞിട്ടും സെക്രട്ടറി അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്നാണ് തെളിവ്.

അതേസമയം സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭ സെക്രട്ടറി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള എം.കെ രീരീഷാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button