ഉത്തര്‍പ്രദേശ്: കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശില്‍ വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ വ്യാജ സിബിഐ ഓഫീസര്‍ പിടിയിലായത്. കൃത്രിമ താടി വച്ചെത്തിയ ഇയാളെ ആളുകള്‍ തിരിച്ചറിഞ്ഞതോടെയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡും തട്ടിപ്പ് രേഖകളുമായി എത്തിയ ഇയാള്‍ പിടിയിലായത്.
അതേസമയം ഇയാളുടെ തട്ടിപ്പിന് പോലീസുകാരും നേരത്തേ ഇരയായിരുന്നു. കൈവശമുള്ള വ്യാജ രേഖകള്‍ കാണിച്ച് പോലീസ് സ്‌റ്റേഷനില്‍ നിന്നും രണ്ട് കോണ്‍സ്റ്റബിള്‍മാരെയും കൂട്ടിക്കൊണ്ടാണ് ഇയാള്‍ റെയ്ഡിനു പോയത്. പോലീസിലെ ഉദ്യാഗസ്ഥരാണ് ഇയാള്‍ക്ക് കോണ്‍സ്റ്റബിള്‍മാരെ വിട്ടു നല്‍കിയത്.
ആദേശ് ഖോയല്‍ എന്ന വ്യാപാരിയുടെ വീട്ടിലാണ് ഇയാള്‍ റെയ്ഡിനു എത്തിയത്. മുസഫര്‍നഗറിലെ വൃന്ദാവനില്‍ താമസിക്കുന്ന ഗോയല്‍ ഉത്തരാഖണ്ഡില്‍ അരിമില്‍ നടത്തുകയാണ്. സിഖുകാരനായ സിബിഐ ഉദ്യോഗസ്ഥനായാണ് പ്രതി ഇവിടെ എത്തിയത്. എന്നാല്‍ ഇയാളുടെ ശ്ബദം നല്ല പരിചയം തോന്നിയതോടെ വീട്ടുകാരിലൊരാള്‍ താടിയില്‍ തൊട്ടപ്പോള്‍ അത് ഇളകിപ്പോന്നു. അപ്പോഴാണ് മനസ്സിലായത് സിബിഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഗോയലിന്റെ വീട്ടിലെത്തിയത് പണ്ട് അയാളുടെ കീഴില്‍ ജോലി ചെയ്തിരുന്ന ത്രിവിന്ദര്‍ കുമാര്‍ ആണെന്ന്.
Post Your Comments