Latest NewsKeralaNattuvarthaNews

ഉടമയറിയാതെ വീട് വാടകയ്ക്ക് നൽകിയ കേസിലെ പ്രതികൾ തട്ടിപ്പ് വീരന്മാരെന്ന് പോലീസ്

കൊച്ചി: വാടകയ്‌ക്കെടുത്ത വീട് വൻ തട്ടിപ്പിനിരയാക്കിയ പ്രതികളെ പോലീസ് തിരയുന്നു. ഉടമയറിയാതെ വീട് പണയത്തിന് നല്‍കി എട്ടുലക്ഷമാണ് സംഘം തട്ടി എടുത്തത്. ഒരേ സമയം വീട്ടുടമയെയും വാടകയ്ക്കെടുത്തയാളെയുമാണ് പ്രതി പറ്റിച്ച്‌ പണവുമായി മുങ്ങിയത്. ഇത്തരം തട്ടിപ്പ് വളരെ അപൂര്‍വമെന്നാണ് പൊലീസിന്റെ അനുമാനം.

Also Read:നടി യാമി ഗൗതമിനെ ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സഞ്ജയ് വാര്യർ എന്ന വ്യക്തിയുടെ വീടാണ് ഇദ്ദേഹം അറിയാതെ ഇടുക്കി സ്വദേശി നൗഫലിന് എട്ട് ലക്ഷം രൂപ വാങ്ങി വാടകയ്ക്ക് നല്‍കിയത്. പ്രസ്തുത കേസിലെ രണ്ടാം പ്രതിയായ തൃശൂര്‍ വലപ്പാട് കരയാമുട്ടം കറപ്പംവീട്ടില്‍ ഫൈസലിനെ ഇന്നലെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഇവരുടെ തട്ടിപ്പ് രീതികള്‍ എല്ലാം കൂടുതൽ വ്യക്തമായത്. മുഖ്യപ്രതി ഉടനെ തന്നെ കുടുങ്ങുമെന്നാണ് സൂചനകൾ ലഭിക്കുന്നത്.

രണ്ടു പ്രതികളും റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരാണ്. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ സഞ്ജയ് വാര്യരും കുടുംബവും ബംഗളുരുവിലാണ് താമസം.
മാര്‍ച്ച്‌ മാസത്തില്‍ വീട് വാടകയ്ക്കെന്ന ഒ.എല്‍.എക്സ് പരസ്യത്തിലൂടെ ബന്ധപ്പെട്ട് വീട് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു ഫൈസല്‍. വാടകയ്ക്ക് എടുത്തുകൊള്ളാമെന്ന് പറഞ്ഞ് 3000 രൂപ അക്കൗണ്ടിലേക്ക് ഇടുകയും ചെയ്തപ്പോള്‍ വീടിന്റെ രേഖകള്‍ അയച്ചുകൊടുത്തു. വീട് വൃത്തിയാക്കണമെന്ന് പറഞ്ഞപ്പോള്‍ അയല്‍വീട്ടുകാരില്‍ നിന്ന് താക്കോലും കൈമാറി. അവിടെ നിന്നായിരുന്നു തട്ടിപ്പിന്റെ പ്രധാന നീക്കങ്ങള്‍. പിന്നീട് താക്കോല്‍ മടക്കി നല്‍കിയില്ല. ഇടുക്കി സ്വദേശിയും കാര്‍മെക്കാനിക്കുമായ നൗഫല്‍ ഈ വീട്ടില്‍ താമസമാക്കിയത് അയല്‍ക്കാര്‍ അറിയിച്ചപ്പോഴാണ് സഞ്ജയ് ഇക്കാര്യം അറിയുന്നത്.

വ്യാജരേഖകളും മറ്റും കാണിച്ചാണ് നൗഫലിന് വീട് നല്‍കിയത്. ഇതിനായി കരാറും മറ്റും ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് നൗഫല്‍ എളമക്കര പൊലീസില്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ ആദ്യ അറസ്റ്റ്. വീട്ടില്‍ അതിക്രമിച്ചു കയറിയതിന് നൗഫലിനെതിരെ സ്ഞ്ജീവ് വാര്യരും കേസ് നല്‍കിയിട്ടുണ്ട്. അജിത്തിന്റെ അക്കൗണ്ടിലേക്കാണ് നൗഫല്‍ എട്ടുലക്ഷം രൂപ കൈമാറിയത്. കേസും മറ്റുമായതിന് ശേഷം ഇരുവരും മുങ്ങി. മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ തള്ളിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

തൃശ്ശൂരിൽ സമാനമായ തട്ടിപ്പുകൾ മുൻപും ഉണ്ടായിട്ടുണ്ട്. അതിൽത്തന്നെ പല പരാതികളും ഇപ്പോഴും തീരുമാനമാകാതെ കിടക്കുന്നുമുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം കർശനമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button