KeralaLatest News

പ്രവാസിയായ ഭര്‍ത്താവ് വരുമെന്നറിഞ്ഞപ്പോള്‍ ലക്ഷങ്ങളുടെ സ്വര്‍ണാഭരണവുമായി കാമുകനൊപ്പം മക്കളെ ഉപേക്ഷിച്ച് വീട്ടമ്മ യാത്രയായി; പിന്നീട് സംഭവിച്ചത്

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനുമായി വീട്ടമ്മ ഒളിച്ചോടിയ സംഭവത്തില്‍ കാമുകനെ പിടികൂടി. കണ്ണൂര്‍ പെരിങ്ങോം സ്വദേശി അരുണ്‍ കുമാറാണ് അറസ്റ്റിലായത്. ആറ് മാസം മുമ്പായിരുന്നു ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അരുണ്‍കുമാറിന്റെ കൂടെ വീട്ടമ്മ ഒളിച്ചോടിയത്. പ്രവാസിയായ ഭര്‍ത്താവ് കഴിഞ്ഞ ജനുവരി 16ന് നാട്ടിലെത്തുമെന്ന് അറിഞ്ഞതോടെ രണ്ട് ദിവസം മുമ്പാണ് ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങളുമായി മക്കളെ ഉപേക്ഷിച്ച് വിവാഹിതനായ അരുണ്‍കുമാറിനൊപ്പം വീട്ടമ്മ ഒളിച്ചോടിയത്.

തുടര്‍ന്ന് ഭര്‍ത്താവ് കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് കാമുകനേയും വീട്ടമ്മയേയും കണ്ടൈത്തിയത്. വീട്ടമ്മയെ കണ്ണൂരിലെ ഒരു ലോഡ്ജില്‍ പൂട്ടിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. പോലീസ് അരുണ്‍കുമാറിന്റെ ആദ്യ ഭാര്യയെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഭാര്യ വീട്ടില്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയ അരുണ്‍ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ വീട്ടമ്മയെ മാതാവിനൊപ്പം വിടുകയും ചെയ്തു. ഒളിച്ചോടിയതിന് ശേഷം ഇരുവരും പലസ്ഥലങ്ങളില്‍ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. എന്നാല്‍ കൈവശമുണ്ടായിരുന്ന പണം തീര്‍ന്നതോടെ വീട്ടമ്മയെ ലോഡ്ജില്‍ പൂട്ടിയിട്ട് ക്രൂരമായി ഇയാള്‍ മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് വീട്ടമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button