മുംബൈ: വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയെ നെഞ്ചുവേദനയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടു കൂടിയാണ് പാരെലിലെ സ്വകാര്യ ആശുപത്രിയില്‍ ലാറയെ പ്രവേശിപ്പിച്ചത്. എന്നാല്‍ ലാറയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പാരെലിലെ ഒരു ഹോട്ടലില്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് മുന്‍ താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടൻതന്നെ വൈദ്യപരിശോധനകൾ ആരംഭിച്ചു. ഐ സി സി ലോകകപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക ബ്രോഡ് കാസ്റ്ററായ സ്റ്റാർ സ്പോർട്സിൽ പ്രവർത്തിച്ചു വരികയാണ് ബ്രയൻ ലാറ ഇപ്പോൾ. ഇതിന്‍റെ ഭാഗമായി അദ്ദേഹം ഇപ്പോൾ മുംബൈയിലാണ് ഉള്ളത്.
Post Your Comments