Latest NewsKerala

മൊറോട്ടോറിയം കാലാവധി നീട്ടുന്നത് സംബന്ധിച്ച് ബാങ്കേഴ്‌സ് സമിതിയുടെ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: മൊറോട്ടോറിയം കാലാവധി ഡിസംബര്‍ 31-വരെ നീട്ടാന്‍ ശുപാര്‍ശ. വായ്പ പുന:ക്രമീകരിക്കാനുള്ള സമയം നീട്ടാന്‍ ആര്‍ബിഐയോട് ആവശ്യപ്പെടും. ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് ഈ തീരുമാനം.

അതേസമയം സര്‍ഫാസി പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഉപസമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കൃഷിഭൂമി നിര്‍വചനത്തിലെ പ്രശ്‌നങ്ങള്‍ ഉപസമിതി പരിശോധിക്കും. ജപ്തി നടപടികളില്‍ ബാങ്കുകള്‍ സാങ്കേതികവശങ്ങള്‍ക്ക് മാത്രം ഊന്നല്‍ നല്‍കുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button