KeralaLatest News

ചെന്നൈയിലെ ജലക്ഷാമം; കേരളത്തിന് മുന്നറിയിപ്പുമായി വിദഗ്ധർ

തിരുവനന്തപുരം: ചെന്നൈയിലെ രൂക്ഷമായ ജലക്ഷാമത്തിന് പിന്നാലെ കേരളത്തിന് മുന്നറിയിപ്പുമായി വിദഗ്ധർ. മഴയുടെ അളവു കുറയുന്നതും മണ്ണിന്റെ ജലസംഭരണശേഷി കുറയുന്നതും കേരളത്തിന് തിരിച്ചടിയാകുമെന്നാണ് മുന്നറിയിപ്പ്. വർഷത്തിൽ 10 മാസവും മഴ ലഭിച്ചിരുന്ന കേരളത്തിൽ കഴിഞ്ഞ വർഷം ലഭിച്ച മഴയുടെ അളവ് വളരെ കുറവാണ്. ഓഗസ്റ്റിലെ പ്രളയത്തിന് ശേഷം സെപ്റ്റംബറിൽ ചെറിയ രീതിയിൽ പോലും മഴ പെയ്‌തിരുന്നില്ല. മാർച്ച് മുതൽ മേയ് വരെയുള്ള വേനൽമഴ ശരാശരിയിൽ നിന്ന് 55 ശതമാനം കുറഞ്ഞു. കേരളത്തിലെ മഴദിനങ്ങളുടെ ശരാശരി 110 ആയിരുന്നു. സമീപകാലത്ത് അത് 85 മുതൽ 90 വരെയായി കുറഞ്ഞു.

തമിഴ്നാട്ടിൽ വാർഷികമഴയുടെ ശരാശരി അളവ് 1500 മില്ലിമീറ്ററാണ്. കേരളത്തിന്റെ നേർപകുതിയാണിത്. കേരളത്തിന്റെ ഇരട്ടിയിലേറെ ജനസംഖ്യയുണ്ടായിട്ടും വരൾച്ചയെ അവർ അതിജീവിക്കുന്നത് കർശനമായ ജലസംരക്ഷണത്തിലൂടെയാണ്. എന്നാൽ കേരളം അങ്ങനെയല്ല. ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ഒരു ദിവസം ഒരാൾക്ക് ആവശ്യമായ വെള്ളത്തിന്റെ അളവ് 135 ലീറ്റർ ആണ്. അതേസമയം കേരളത്തിലെ ഒരാൾ ഒരു ദിവസം ഉപയോഗിക്കുന്നത് 400 ലീറ്റർ വെള്ളമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button