Latest NewsCricketSports

ലോകകപ്പ് കഴിഞ്ഞാലുടന്‍ കല്യാണം; വിവാഹ വാര്‍ത്തയുമായി ഇന്ത്യന്‍ താരം

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഒരുമിച്ച് പഠിച്ചവരാണ് ഋഷഭ് പന്തും ഇഷ നേഗിയും. 2015ല്‍ 17-ാമത്തെ വയസിലാണ് ഇരുവരും പ്രണയത്തിലാകുന്നത്.

ലണ്ടന്‍: ഋഷഭ് പന്തിനെ ചുറ്റിപ്പറ്റിയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ചര്‍ച്ചകള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ട് ഇന്ത്യയിലിരുന്ന താരം ഇന്ന് സതാംപ്ടണില്‍ 15 അംഗ ഇന്ത്യന്‍ സംഘത്തിലൊരാളാണ്. വിരലിനേറ്റ പരിക്ക് മൂലം ശിഖര്‍ ധവാന് പുറത്തിരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ലോകകപ്പ് അരങ്ങേറ്റം സ്വപ്‌നം കണ്ടിരുന്ന പന്തിന് ഈ സുവര്‍ണാവസരം ലഭിക്കുന്നത്. വലിയൊരു വിഭാഗം ക്രിക്കറ്റ് ആരാധകരും മിന്നും പ്രകടനം പുറത്തെടുക്കുന്ന പന്തിനെ ടീമിലുള്‍പ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പന്തിന്റെ ലോകകപ്പ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണിപ്പോള്‍ ആരാധകര്‍. എന്നാല്‍ ലോകകപ്പിന്റെ കളിക്കളത്തില്‍ പന്ത് ഇറങ്ങുന്നതും കാത്ത് ഇഷ നേഗിയെന്ന 21കാരിയുമുണ്ട്. ഋഷഭ് പന്തിന്റെ പ്രിയ സഖി.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഒരുമിച്ച് പഠിച്ചവരാണ് ഋഷഭ് പന്തും ഇഷ നേഗിയും. 2015ല്‍ 17-ാമത്തെ വയസിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. 21കാരനായ ഋഷഭ് പന്ത് തന്നെയാണ് ഇഷയുമായുള്ള സൗഹൃദം ആരാധകരോട് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അത്. ഇതിന് പിന്നാലെ മറ്റൊരു ഫോട്ടോ കൂടി പന്ത് പങ്കുവെച്ചു. ലോകകപ്പിന് ശേഷം ഉടന്‍ തന്നെ വിവാഹം ഉണ്ടാകുമെന്ന സൂചനയാണ് പുതിയ ചിത്രത്തിലൂടെ താരം നല്‍കുന്നതെന്നാണ് ഋഷഭ് പന്തിന്റെ ആരാധകര്‍
പറയുന്നത്.

https://www.instagram.com/p/Bss2wWUBxpq/?utm_source=ig_web_button_share_sheet

https://www.instagram.com/p/Bss35DfFKpF/?utm_source=ig_web_button_share_sheet

shortlink

Related Articles

Post Your Comments

Related Articles


Back to top button