തിരുവനന്തപുരം : അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം തുടരും. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ബസ് ഉടമകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. അന്തര്‍സംസ്ഥാന ബസുകളുടെ,നിയമലമംഘനത്തിലെ പരിശോധനയും പിഴ ഈടാക്കലും തുടരുമെന്നും, നിര്‍ത്തിവക്കാനാകില്ലെന്നും ഗതാഗതമന്ത്രി മന്ത്രി അറിയിച്ചു.
പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരില്‍ പിഴ ഈാടക്കുന്നത് താങ്ങാനാകില്ലെന്നാണ് ബസ്സുടമകൾ പറയുന്നത്. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റുള്ള ബസുകള്‍ മറ്റ് സംഥാനങ്ങളില്‍ സുഗമമായി സര്‍വ്വീസ് നടത്തുമ്പോൾ അതേ പെര്‍മിറ്റുള്ള ബസുകള്‍ക്ക് കേരളത്തില്‍ പിഴ ഈാടാക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ബസുടമകള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ മോട്ടാര്‍ വാഹന നിയമം ഭേദഗതി ചെയ്യുന്ന സാഹചര്യത്തില്‍ , അതുവരെ പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരിലുള്ള നടപടി നിര്‍ത്തിവക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. അതോടൊപ്പം തന്നെ കേന്ദ്ര സര്‍ക്കാര്‍ മോട്ടാര്‍ വോഹന നിയമം ഭേദഗതി ചെയ്യുന്ന സാഹചര്യത്തില്‍ പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരിലുള്ള നടപടി അതുവരെ നിര്‍ത്തിവക്കണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു.
Post Your Comments