തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ ജൂലൈ 31-നകം സ്ഥാപിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. റോഡുകളിലെ പുനർ നിശ്ചയിച്ച വേഗപരിധി വാഹന യാത്രക്കാരെ അറിയിക്കുന്നതിന് സംസ്ഥാനത്തുടനീളം ആവശ്യമായ സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കും. വിവിധതരത്തിൽപ്പെട്ട വാഹനങ്ങളുടെ വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ യാത്രക്കാർക്ക് മനസ്സിലാകുന്ന വിധം തയ്യാറാക്കേണ്ടതെന്നും യോഗം തീരുമാനിച്ചു.
Read Also: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു! 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
സംസ്ഥാനത്തെ നിരത്തുകളിലെ ‘നോ പാർക്കിംഗ്’ സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഉന്നതല യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത്, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ, എൻഎച്ച്എഐ കേരള റീജ്യണൽ ഓഫീസർ ബി.എൽ. മീണ, പൊതുമരാമത്ത് വകുപ്പ് റോഡ്സ് ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, കെ എസ് റ്റി പി, കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
ഭക്ഷ്യ സുരക്ഷാ കമ്മീഷണർ വി.ആർ. വിനോദ്, ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ ഉണ്ടായിരുന്നു.
Read Also: ബാങ്ക് ജോലിക്കായി തയ്യാറെടുക്കുന്നവരാണോ? പുതുക്കിയ ഈ മാനദണ്ഡത്തെ കുറിച്ച് തീർച്ചയായും അറിയൂ
Post Your Comments