തിരുവനന്തപുരം : ബിനോയ് കോടിയേരിയ്‌ക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി ഇടപെടുന്നതിനെ കുറിച്ച് പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായമാണ് തനിക്കെന്ന് അദ്ദേഹം പറഞ്ഞു. ബിനോയ് വിഷയത്തില്‍ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നും ബിനോയ് പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ ഇക്കാര്യം പാര്‍ട്ടി പരിശോധിക്കേണ്ടതില്ലെന്നും എം.എ. ബേബി പറഞ്ഞു
പാര്‍ട്ടി അംഗങ്ങളുടെ ബന്ധുക്കള്‍ പ്രശ്‌നത്തില്‍പ്പെട്ടാല്‍ സ്വയം പരിഹാരം കാണണം. എല്ലാ കാര്യങ്ങളിലും കോടിയേരി മറുപടി നല്‍കിയിട്ടുണ്ടെന്നും എം.എ.ബേബി പറഞ്ഞു. ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ ലൈംഗികപീഡന പരാതിയില്‍ ബിനോയ് കോടിയേരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് എം.എ.ബേബിയുടെ പ്രതികരണം.
മകനെതിരായ യുവതിയുടെ പരാതിയെ കുറിച്ച് തനിക്ക് നേരത്തെ അറിയില്ലായിരുന്നെന്ന് കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments