തിരുവനന്തപുരം : മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസമായി കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കി കെഎസ്ആര്‍ടിസി . അന്തര്‍ സംസ്ഥാന ബസ് ഉടമകളുടെ സമരത്തെ തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി കേരളത്തിനു പുറത്തേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് അനാവശ്യ പിഴ ഈടാക്കുന്നതായി ആരോപിച്ചാണ് അന്തര്‍ സംസ്ഥാന ബസ് ഉടമകള്‍ പണിമുടക്കുന്നത്. ഇതോടെ സ്വകാര്യ ബസ് സമരത്തെ നേരിടുന്നതിന് കൂടുതല്‍ സര്‍വീസ് ഒരുക്കി കെ.എസ്.ആര്‍.ടി.സിയും രംഗത്തെത്തി.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കും സര്‍വീസുകള്‍ ഉണ്ടാവില്ല. ഇത് കേരളം കര്‍ണാടക,ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഓപ്പറേറ്റര്‍മാരെ അറിയിച്ചിട്ടുണ്ട്.സര്‍ക്കാരുമായി സഹകരിച്ച് പോകാമെന്ന് അറിയിച്ചിട്ടും അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്ന് ബസുടമകള്‍ പറയുന്നു. സമരത്തെക്കുറിച്ച് സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ വാദം ഇന്റര്‍സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ തള്ളി.
എന്നാല്‍ എന്ത് വിലകൊടുത്തും സമരത്തെ നേരിടാണ് കെ.എസ്.ആര്‍.ടി.സിയുടെ നീക്കം. 49 ബാംഗ്ലൂര്‍ സര്‍വീസുകള്‍ ഇതിനോടകം ബുക്കിങ് ആരംഭിച്ചു. എട്ട് അധിക സര്‍വീസുകള്‍ കൂടി നടത്തും. സൂപ്പര്‍ ഡീലക്‌സ്, എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളായിരിക്കും സര്‍വീസ് നടത്തുക.
Post Your Comments