തിരുവനന്തപുരം : നിയമസഭയിലെ ചീഫ് വിപ്പ് സ്ഥാനം സിപിഐയ്ക്ക്. ഒല്ലൂര്‍ എംഎല്‍എ കെ രാജന്‍ ചീഫ് വിപ്പാകും. ക്യാബിനറ്റ് റാങ്കോടെയാണ് ചീഫ് വിപ്പ് പദവി സിപിഐക്ക് നല്‍കുന്നത്. ബന്ധുനിയമന വിവാദത്തില്‍ കുറ്റവിമുക്തനായ ഇ പി ജയരാജനെ വീണ്ടും മന്ത്രിയാക്കിയപ്പോൾ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് വാഗ്ദാനം ചെയ്തിരുന്നു. പ്രളയ പശ്ചാത്തലത്തില്‍ പദവി ഏറ്റെടുക്കുന്നത് വിവാദമാകുമെന്നതിനാൽ ചീഫ് വിപ്പ് സ്ഥാനം സിപിഐ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. ശേഷം പദവി ഏറ്റെടുക്കാം എന്ന് പാര്‍ട്ടി നിര്‍വ്വാഹക സമിതി അറിയിക്കുകയായിരുന്നു.
ബന്ധുനിയമന കേസില്‍ കുറ്റവിമുക്തനായ ഇ പി ജയരാജനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഐ രംഗത്തെത്തിയിരുന്നു. ജയരാജന്‍ വീണ്ടും മന്ത്രിസഭയിലെത്തിയാൽ ഒരു സിപിഎം മന്ത്രി രാജിവെക്കണമെന്നു ആവശ്യപ്പെട്ടു. അന്ന് സിപിഐയെ അനുനയിപ്പിക്കാനും ഒത്തുതീര്‍പ്പിലാക്കാനുമായാണ് സിപിഐക്ക് ക്യാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് സ്ഥാനം മുന്നോട്ട് വെച്ചത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ലാ;കാലത്ത് പി സി ജോര്‍ജിനെ ചീഫ് വിപ്പ് ആക്കിയതിനെതിരെ സിപിഐ ആണ് ഏറ്റവും അധികം വിമര്‍ശിച്ചിരുന്നത്. സര്‍ക്കാര്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നെന്നായിരുന്നു സിപിഐ നേതാക്കൾ ആരോപിച്ചിരുന്നു.
Post Your Comments