തിരുവനന്തപുരം: കേരള സംസ്ഥാന സർക്കാർ മദ്യവില്പനയിലൂടെ കൊള്ള ലാഭമാണ് കൊയ്യുന്നതെന്നതിനു തെളിവ് ലഭിച്ചു. തിരുവനന്തപുരം കരുമം സ്വദേശിയായ ഡോ. ജോസ് സെബാസ്റ്റിയന് നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് കേരള സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷന് (കെഎസ്ബിസി) നല്കിയ മറുപടിയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
സര്‍ക്കാരിന്റെ ബിവറേജസ് ഔട്ട്ലെറ്റുകളില് നിന്നും ഈടാക്കുന്നത് അറുപത് രൂപയ്ക്കും 58 രൂപയ്ക്കുമെല്ലാം വാങ്ങുന്ന ഒരു ഫുള്‍ മദ്യം വില്‍ക്കുന്നത് പത്തിരട്ടിയിലേറെ വിലയീടാക്കി 690 രൂപയ്ക്കും 630 രൂപയ്ക്കുമെല്ലാമാണ്. മെയ് മാസം പതിനേഴിന് ജോസ് സെബാസ്റ്റിയന് സെബാസ്റ്റിയന് നല്കിയ അപേക്ഷയ്ക്ക് ഈമാസം 18നാണ് മറുപടി ലഭിച്ചത്. കെഎസ്ബിസി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി കെ സുധര്‍മ്മയാണ് മറുപടിയില്‍ ഒപ്പിട്ടിരിക്കുന്നത്. മറ്റു ബ്രാന്‍ഡുകൾക്കും ഇത്തരത്തിൽ കൂടുതൽ വിലയാണ് ഈടാക്കുന്നത്.
കേന്ദ്രഭരണ പ്രദേശങ്ങളിലും ചില സംസ്ഥാനങ്ങളിലും മദ്യത്തിന് ഇത്രമാത്രം വില ഈടാക്കുന്നില്ല. ഇതിന് പ്രധാനകാരണം മദ്യത്തിന് ഇവിടെ ഈടാക്കുന്ന വലിയ നികുതിയാണ്. കേരളത്തിലാണ് രാജ്യത്ത് മദ്യത്തിന് ഏറ്റവുമധികം നികുതിയുള്ളത് എന്നതും ഇവിടുത്തെ ഭീകരമായ വിലയ്ക്ക് കാരണമാകുന്നു.
Post Your Comments