KeralaLatest News

‘നോട്ട് മാറ്റാനുള്ള നീണ്ട ക്യൂ മോദിയുടെ ക്രൂരത, മദ്യം വാങ്ങാനുള്ള നീണ്ട ക്യൂ വിജയന്റെ കരുതൽ’ ശ്രീജിത്ത് പണിക്കർ

മദ്യത്തിനായി ആയിരക്കണക്കിന് പേരെ കോവിഡ് പകർച്ചവ്യാധിക്കിടെ ക്യൂ നിർത്തുന്നതിന് യാതൊരു പരാതിയുമില്ല

പാലക്കാട്: മദ്യം വാങ്ങാൻ കേരളത്തിലെ ഇന്നലെയുണ്ടായ തിരക്കിനെ കുറിച്ച് വളരെയധികം വിമർശനങ്ങളാണ് ഉയർന്നത്. കിലോമീറ്ററുകളോളം നീണ്ട ക്യൂ ആണ് ഇന്നലെ ബിവറേജസ് തുറന്നപ്പോൾ ഉണ്ടായത്. ഇതിനെ പരിഹസിച്ചതും വിമർശിച്ചും നിരവധി പേര് രംഗത്തെത്തി. ഇതിൽ ശ്രീജിത്ത് പണിക്കരുടെ പരിഹാസം ഇങ്ങനെയാണ്,

‘നോട്ട് മാറ്റിയെടുക്കാൻ നീണ്ട ക്യൂ. മോദിയുടെ ക്രൂരത.
മദ്യം വാങ്ങാൻ നീണ്ട ക്യൂ. വിജയന്റെ കരുതൽ..’

ഈ പോസ്റ്റിന്റെ ഉള്ളടക്കം നോട്ടു നിരോധന സമയത്ത് ജനങ്ങളെ നോട്ടു മാറാനായി ക്യൂ നിർത്തുന്നത് മോദിയുടെ ക്രൂരതയാണെന്ന് പല നേതാക്കളും ആരോപിച്ചിരുന്നു. ഇന്നിപ്പോൾ മദ്യത്തിനായി ആയിരക്കണക്കിന് പേരെ കോവിഡ് പകർച്ചവ്യാധിക്കിടെ ക്യൂ നിർത്തുന്നതിന് യാതൊരു പരാതിയുമില്ല എന്നാണ് ശ്രീജിത്ത് പണിക്കരുടെ പരോക്ഷ വിമർശനം.

നിരവധി പേരാണ് ഇതിനു കമന്റുകളുമായി രംഗത്തെത്തിയത് . അതിൽ രസകരമായ ചില കമന്റുകൾ ഇങ്ങനെ,

‘സംസ്ഥാനത്ത് ഇന്ന് 1,85,269 പേര്‍ക്ക് കുപ്പി ലഭിച്ചു.

തിരുവനന്തപുരം 13027,
കൊല്ലം 14412,
എറണാകുളം 19322,
മലപ്പുറം 8293,
തൃശൂര്‍ 15157,
കോഴിക്കോട് 7968,
പാലക്കാട് 26957,
ആലപ്പുഴ 15954,
പത്തനംതിട്ട 11588,
കണ്ണൂര്‍ 15035,
കോട്ടയം 10464,
ഇടുക്കി 7417,
കാസര്‍ഗോഡ് 13416,
വയനാട് 6259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് കുപ്പി ലഭിച്ചത്.’
മുഖ്യമന്ത്രിയുടെ കൊറോണ വാർത്തയെ പരിഹസിച്ചാണ് ഈ കമന്റ്.

‘ആ ക്യൂവിൽ നിൽക്കുന്ന 90% പേരും ദാരിദ്ര്യരേഖയിൽ താഴെയുള്ളവരാകും, ഇത്തരക്കാരുടെ കുടുംബമാണ് സർക്കാർ നശിപ്പിയ്ക്കുന്നത്.’ എന്നും ചിലർ കമന്റ് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button