കോതമംഗലം: സിപിഎം പ്രാദേശിക നേതൃത്വം തൃക്കരിയൂര്‍ പ്രഗതി ബാലഭവനെതിരെ കള്ള പ്രചാരണം നടത്തുന്നതായി നാട്ടുകാരുടെ പരാതി. ഇതിനായി സമൂഹമാദ്ധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും ആരോപണമുണ്ട്. ബാലഭവന്‍ അടച്ചുപൂട്ടണമെന്ന ആവശ്യമാണ് സിപിഎം പ്രാദേശിക നേതാക്കള്‍ മുന്നോട്ടു വെയ്ക്കുന്നത്.
സിപിഎം കള്ള പ്രചാരണം അഴിച്ചുവിടുന്ന പ്രഗതി ബാലഭവന്‍ ദേശവാസികളുടെ അശ്രയകേന്ദ്രമാണെന്നാണ് നാട്ടുകാരും രക്ഷിതാക്കളും പറയുന്നത്. പ്രളയക്കെടുതിയിലടക്കം ദുരിതാശ്വാസ കേന്ദ്രമായ ബാല ഭവനെതിരെ സിപിഎം കള്ള പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ഓര്‍ഫണേജ് ആന്റ് ചാരിറ്റബിള്‍ ഹോം എന്നിവയുടെ അനുമതിയോടെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 25 ബാലസദനങ്ങളിലും പ്രധാനപ്പെട്ടതാണ് പ്രഗതി ബാലഭവന്‍. 40 വിദ്യാര്‍ത്ഥികളെ താമസിപ്പിച്ച് പഠിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ അനുമതിയും ബാലഭവനുണ്ട്. ഒന്നാം ക്ലാസ് മുതല്‍ ബിരുദാനന്തരം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനിവാര്യമായ വിദ്യാഭ്യാസവും താമസ സൗകര്യവുമാണ് നല്‍കുന്നതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
സിപിഎം നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ രാഷ്ട്രീയ തന്ത്രങ്ങളാണെന്നാണ് ബാലഭവന്‍ അധികൃതര്‍ ആരോപിക്കുന്നത്. നിയപരമായി തന്നെ പ്രതികരിക്കുമെന്ന് ബാലഭവന്‍ ഭാരവാഹികള്‍ അറിയിച്ചു. പാര്‍ട്ടി സ്വാധീനത്തെ തുടര്‍ന്ന് വാര്‍ഡനെതിരെ കള്ള കേസുകള്‍ ചുമത്തിയിരിക്കുകയാണ്. ഒപ്പം കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്ന തരത്തിലുള്ള കള്ള പ്രചാരണങ്ങളാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നും തുടരുന്നത്.
Post Your Comments