കൊച്ചി: ഉറങ്ങിപ്പോയ മകനെ വിളിച്ചുണര്‍ത്താന്‍ കൊച്ചിയില്‍ ഡോക്ടറായ അമ്മ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. കൊച്ചി കടവന്ത്രയിലാണ് സംഭവം. നഗരത്തിലെ ശാന്തി വിഹാര്‍ അപ്പാര്‍ട്ട്മെന്റില്‍ ഫ്‌ളാറ്റില്‍ കിടന്ന് ഉറങ്ങിയ മകന്‍ ഫോണ്‍ എടുക്കാതായതോടെയാണ് അമ്മ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയത്.
ഫ്‌ളാറ്റിന്റെ മുന്‍വാതില്‍ അകത്തു നിന്നും പൂട്ടിയിട്ട് ഉറങ്ങാന്‍ കിടന്ന മകനെ ഫോണില്‍ വിളിച്ച് കിട്ടായതോടെയാണ് അമ്മ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്. നിരവധി തവണ വിളിച്ചിട്ടും മകന്‍ ഫോണ്‍ എടുക്കാതായപ്പോള്‍ അമ്മയ്ക്ക് ഉല്‍ക്കണ്ഠയായി. ആദ്യം അടുത്ത ബന്ധുവിനെ വിളിച്ചു വരുത്തി. ഇയാളെത്തി വാതിലില്‍ തട്ടിവിളിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഗാന്ധിനഗര്‍ ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യാഗസ്ഥര്‍ ഏണിവച്ച് മൂന്നാം നിലയിലുള്ള ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ കയറി. ഇവിടെയുള്ള വാതില്‍ പൂട്ടിയിരുന്നില്ല. ഉദ്യാഗസ്ഥര്‍ അകത്തു കടന്നു നോക്കിയപ്പോള്‍ മുറിക്കുള്ളില്‍ സുഖമായുറങ്ങുന്ന കുട്ടിയെയാണ് കണ്ടത്. ഫയര്‍ ഫോഴ്‌സ് ഉദ്യാഗസ്ഥരെ കണ്ട് ആദ്യം കുട്ടിയൊന്ന് അമ്പരന്നെങ്കിലും പിന്നീട് അവര്‍ തന്നെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. ഫോണ്‍ സൈലന്റ് മോഡില്‍ വച്ച് ഉറങ്ങിയതിനാല്‍ കുട്ടി അമ്മ വിളിച്ചത് അറിഞ്ഞിരുന്നില്ല.
Post Your Comments