നെയ്യാറ്റിൻകര: ഭാരതീയ ജനതാ പാർട്ടി പിരായിമൂട് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായ അഞ്ചാം പ്രാവശ്യവും, പത്താംക്ലാസ്, പ്ലസ് ടു പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനങ്ങൾ നൽകി ആദരിച്ചു. ബിജെപി ബൂത്ത് കമ്മറ്റിയുടെ ഉപാധ്യക്ഷൻ അഭിലാഷ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു . ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് മഞ്ചത്തല സുരേഷ്, യുവമോർച്ച സംസ്ഥാന സമിതി അംഗം സി.എസ്.ചന്ദ്രകിരൺ, യുവമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാമേശ്വരം ഹരി, ലാൽകൃഷ്ണ തുടങ്ങിയവർ
സംസാരിച്ചു.
Post Your Comments